ഈസ്റ്റ് പാലോ ആൾട്ടോ
ഈസ്റ്റ് പാലോ ആൾട്ടോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റെയോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,155 ആയിരുന്നു. സാൻഫ്രാൻസിസ്കോ അർദ്ധ ദ്വീപിൽ ഏകദേശം ഇതു സ്ഥിതി ചെയ്യുന്നത്. സാൻ ഫ്രാൻസിസ്കോയ്ക്കും സാൻ ജോസിനും ഇടയ്ക്ക് വെറും പകുതിയോളം ദൂരത്തിൽ ഇതു സ്ഥിതിചെയ്യുന്നു. ഈ നഗരത്തിന്റെ വടക്കും കിഴക്കും ദിക്കുകളിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടലും, പടിഞ്ഞാറ് മെൻലോ പാർക്ക് നഗരവും, തെക്ക് ഭാഗമായ പാലോ ആൾട്ടോ നഗരവുമാണ് അതിർത്തികൾ.
Read article